മമ്പുറപ്പൂ മഖാമിലെ .. | Mampurappoo Maqamile







 മമ്പുറപ്പൂ മഖാമിലെ ..


മൗലാദവീല വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ

സയ്യിദലവി റളിയള്ളാ

മമ്പുറപ്പൂ മഖാമിലെ ..

മൗലാദവീല വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ

സയ്യിദലവി റളിയള്ളാ

**

അമ്പൻ തൗഫീഖിൽ മൂത്തവർ

ഹള്‌‌റ് മൗത്ത്‌ ഉദിത്തവർ

ഇമ്മാലബാറണഞ്ഞവർ

ഇസ്‌ലാമിൻ തേജസ്സാണവർ

കശ്ഫ് കറാമത്തേറ്റിയെ

ഹൈറായ ദീനിനെ പോറ്റിയെ

മഷ്ഹൂറിൻ സക്തി പാറ്റിയെ

മജ്ദൂബ് അൻഹു റളിയള്ളാ

മമ്പുറപ്പൂ മഖാമിലെ ..

മൗലാദവീല വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ

സയ്യിദലവി റളിയള്ളാ

**



****

കഷ്ട്ടം ഇരുൾ കടലീന്ന്


കപ്പക്കാരും വിളിച്ചന്ന്

കിട്ടെ വെളിച്ചം ചൂട്ടൊന്ന്

കാട്ടിടെയ് തെങ്ങിൻ മോളീന്ന്

കണ്ടേ വെളിച്ചം റാഹത്തായ്

കപ്പക്കാരും സലാമത്തായ്

കൊണ്ടനെയ്‌ പുണ്ണ്യ സന്നിധി

ഗുണമൊത്തൊരിൽ റളിയള്ളാ

മമ്പുറപ്പൂ മഖാമിലെ ..

മൗലാദവീല വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ

സയ്യിദലവി റളിയള്ളാ

മമ്പുറപ്പൂ മഖാമിലെ ..


മൗലാദവീല വാസിലെ

ഇമ്പപ്പൂവായ ഖുത്ബൊലീ

സയ്യിദലവി റളിയള്ളാ