മടവൂർ പാട്ട് | എല്ലാരും പറയുന്നു | Ellaarum Parayunnu | Madavoor Song Lyrics | Rahoof Azhari Ackode | Suhail Sa'adi Mylatti

 

എല്ലാരും പറയുന്നു നീയൊന്ന് മടവൂരിൽ പോയാൽ പരിഹാരമുണ്ട്... 
ഏറുന്ന നീറുന്ന നോവേതുമുണ്ടെങ്കിൽ സി എം മഹാനോരെ തലോടലുണ്ട്... 
ആ വാതിൽ ആത്മാർത്ഥമായൊന്ന് തട്ടിയാൽ കേൾക്കാതിരിക്കില്ല ഇജാബതുണ്ട്... 
ആ സ്നേഹ തീരതൊന്നണയാതെ പോവുകിൽ പിന്നെന്തി ജീവനിൽ അർത്ഥമുണ്ട്..... 
യാ ശൈഖനാ യാ ശൈഖനാ
ഈ പാപി മടവൂരിൽ അലയുന്നുണ്ട്...
                                  

മടവൂരെന്നെപ്പോഴും മനസ്സിന്റെ കോണിൽ ഞാൻ ഓർക്കാതെ ദിനമൊന്നും കഴിയാറില്ല... 
മനതാരിലോർതെന്നും കണ്ണീർ പൊഴിചേറെ അവരെ വിളിക്കാതിരിക്കാറില്ല...(2)
ഞാനെത്ര പാപിയാണെന്നാലും മടവൂരിൽ ഞാൻ ചെന്നാൽ അവരെന്നെ മടക്കുകില്ല...
ഞാനെന്റെ കാര്യങ്ങൾ എല്ലാം മഹാനോരിൽ ഏൽപ്പിച്ചാൽ അവരെന്നെ തള്ളുകില്ല...
ഒരുപാട് പ്രതീക്ഷയാണനിക്കെന്റെ സി എം വലിയുള്ള തണലാണ് ശൈഖുമാണ്...
                                        

നാളേറെ മടവൂരിൻ മദ്ഹോതി പലരോടും ആ ജിവാറിൽ ചേരാൻ ഞാൻ തുനിയാറുണ്ട്... 
നാമെല്ലാം മഹാനോരെ ആ കാവൽ തേടുകിൽ സഫലം ഈ ജീവിതം മദ് ദുമുണ്ട്...(2)
ഇനിയുള്ള കാലം മുഴുവനും സി എം വലിയുള്ളാ ഖാദിമായ് മാറിടെണം.. 
ഇതിലൂടെ മുത്തായ ത്വാഹ റസൂലിന്റെ കാരുണ്യം ഏറെ നുണഞ്ഞീടണം.... 
ഈ മദ്ഹിന്റെ ഈരടി സമർപ്പിച്ച സർവരും ആ രിളാ കൊതിക്കുന്നു വലിയുള്ളാവേ...